കല്ലുകൊത്തി
അവളുടെ കണ്ണുകൾ കലമാൻ മിഴികളല്ല
അവളുടെ കയ്യിൽ തങ്കത്തിന് വളകളില്ല
അവളുടെ ചുണ്ടിന് ചുവപ്പു പോരാ
അവളുടെ ഗന്ധം അത്തറിന്റേതല്ല
പക്ഷെ , അവളും ഒരു പെണ്ണ്
നേരിന്റെ , നെറിയുടെ , നന്മയുടെ , സ്നേഹത്തിന്റെ
പാഠമാം പെണ്ണ്
കല്ലിലും , മണ്ണിലും , ചേറിലും ചെളിയിലും
കവിത തീർക്കുന്ന കവിയാണവൾ
കത്തുന്ന നട്ടുച്ച പൊരിവെയിലിലും
കനവുകൾ കാണുന്ന മൊഴിയാണവൾ
അമ്മയാണ് ചേച്ചിയാണ് പെങ്ങളാണവൾ
വിയർപ്പിൽ ഇതിഹാസം രചിക്കുന്ന സ്നേഹമാണവൾ
No comments:
Post a Comment