അ വ ൾ
അവളൊരു കനലായിരുന്നു.
ആളുന്ന,കത്തുന്ന ജ്വാല യായിരുന്നു.
അറിവിൻറെ,അദ്ധ്വാനത്തിന്റെ ജ്വാല യായിരുന്നു.
മഴയിലും വെയിലിലും തളരാത്ത
കനിവിന്റെ നാളമായിരുന്നു.
ലോഹത്തെപ്പോലും തകര്‍ക്കുന്ന
കൊല്ലന്റെ ആലയിലെ അഗ്നിയായിരുന്നു.
മഴയിലും മഞ്ഞിലും,
തണലിലും കുളിരിലും,
കെട്ടുപോകാത്ത ദീപമായിരുന്നു.
കലി കാലത്തിന്റെ ഇടിയിലും മഴയിലും
പെട്ടൊ ലി ച്ചുപോകാത്ത ശില്പമായിരുന്നു .
അവൾ.....
jordhan binnoushad
very nice
ReplyDeleteThank you
Delete