ഇല്ല
ഇല്ല ഞാനിനി ഉണരില്ല
കരയില്ല , ചിരിക്കില്ല
ആഹ് കാണുകില്ല
ഇല്ല ഞാനിനി ഉണരില്ല
കരയിക്കില്ല , ചിരിപ്പിക്കില്ല
ഇനി ആ നോട്ടവുമില്ല
ഇല്ല ഞാനിനി ഇല്ല
എൻ സ്വരമില്ല ഗന്ധമില്ല
ഇനി കാണാനുമില്ല
നിൻ മിഴി തലോടിയ
എന്റെ പാഴ്‌മേനി
ഇനിയില്ലത്
ചിതയിലെ തീക്കനലും
വെളുത്ത ചാരവും
നിന്മിഴിയിലെ കണ്ണീരും
മാത്രം ബാക്കി...
ചിതയിലെ തീക്കനലും
വെളുത്ത ചാരവും
നിന്മിഴിയിലെ കണ്ണീരും
മാത്രം ബാക്കി...